18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യം, ജുവനൈൽ ആക്ടിന്റെ കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ല: മന്ത്രി രമേശ് ചെന്നിത്തല

news image
Nov 6, 2026, 2:07 pm GMT+0000 payyolionline.in

കൊല്ലം: 18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജുവനൈൽ ആക്ടിൽ ഭേദഗതി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. സർക്കാരിന് തീരുമാനം എടുക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നും കേന്ദ്ര നിയമം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ല. ചേരാനല്ലൂർ കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ എന്നാണ് ജഡ്ജ് പറഞ്ഞതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ജുവനൈലുകളുടെ കാര്യത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നു. വളരെ ഗൗരവമായി കാണേണ്ട കാര്യമാണിത്. സാമൂഹിക സാഹചര്യങ്ങൾ പരിശോധിച്ചാൽ ജുവനൈൽ ആക്ടിൽ ഭേദഗതി ആവശ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. കുട്ടിക്കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. നിയമവിദ്ഗദന്മാരുമായി പരിശോധിച്ച് ഈ കാര്യത്തിൽ ആലോചിച്ച് ഒരു തീരുമാനം എടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

കാക്കനാട് ബസ് അപകടത്തിലും മന്ത്രി പ്രതികരിച്ചു. കാൽനടയാത്രകാർക്ക് ഒരു സംരക്ഷണവും ഇല്ല. മദ്യപിച്ചു വാഹനം ഓടിച്ച് അവരെ ഇടിച്ച് കൊല്ലുന്നു. ഹൈക്കോടതിയുടെ പരാമർശങ്ങൾ പൂർണമായി ഉൾക്കൊള്ളുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ മദ്യപിച്ച് വാഹനം ഓടിക്കാൻ അനുവദിക്കില്ല. കഠിനമായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe