കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ച് കോടതി. സുഹൈലിനെ നവംബർ 16ന് റിലീസ് ചെയ്യാമെന്നും കോടതി ഉത്തരവിട്ടു. അതിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ജാമ്യം അനുവദിച്ചത്.
നെടുമ്പാശ്ശേരി വാഹനാപകട കേസ്: സുഹൈൽ സജീവ് ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം
Nov 6, 2026, 8:27 am GMT+0000
payyolionline.in
