ഡോക്ടറെ മർദിച്ച സംഭവം: നടി അതുല്യ ചന്ദ്രയും സംഘവും ആവശ്യപ്പെട്ടത് 6 കോടി; ഹണി ട്രാപ്പ് സാധ്യതയും അന്വേഷിക്കുന്നു

news image
Nov 6, 2026, 4:35 am GMT+0000 payyolionline.in

കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടർക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ യുവ നടിയും സംഘവും നടത്തിയത് കോടികളുടെ ബ്ലാക്ക്‌മെയിലിങ് ആണെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആക്രമണം ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്രയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കം ഒത്തുതീർപ്പാക്കാൻ നടിയും പ്രതിയായ ബിപിൻ പെരുമ്പള്ളിയും ചേർന്ന് ഡോക്ടറോട് ആറ് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

​പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് ഡോക്ടറെ ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവം ഹണി ട്രാപ്പാണോ എന്ന കാര്യത്തിലും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ബിപിൻ പെരുമ്പള്ളിയുടെ ഡ്രൈവർ വിഷ്ണുവിന് എൻ.ഡി.പി.എസ്., അടിപിടി തുടങ്ങി എട്ടോളം കേസുകളിൽ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഡോക്ടറിൽനിന്ന് കവർന്ന മൊബൈൽ ഫോണുകൾ നിലവിൽ ഒളിവിലുള്ള ജിം ട്രെയിനറുടെ പക്കലാണെന്നാണ് നിഗമനം. കേസിൽ അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe