പാലക്കാട്:വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സജിത വിപിനെ സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. സജിതയുടെ ഭർത്താവ് വിപിനും സജിതയുടെ അമ്മ പങ്കജത്തിനും 11മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റു. ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാർത്ഥിയും പ്രവർത്തകരും നിൽക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായി യുഡിഎഫ് പ്രവർത്തകർ വാക്കേറ്റം ഉണ്ടായിരുന്നു. പിന്നാലെ വീട്ടിലെത്തി ആക്രമണമിച്ചെന്നാണ് പരാതി. കുഞ്ഞിന് മുഖത്തും ശരീരത്തിലും പരിക്കുണ്ട്. മംഗലംഡാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇതിനിടെ, പാലക്കാട് കല്ലേക്കാട് കെഎസ്യു പ്രവർത്തകനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു. ആക്രമണത്തിൽ കെഎസ്യു പ്രവർത്തകൻ മുഹമ്മദ് അജ്മലിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ അഞ്ചു ബിജെപി പ്രവർത്തകർ പിടിയിലായി. പിരായിരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും അക്രമത്തിൽ പങ്കെടുത്തെന്നാണ് പരാതി. ഇയാൾ ഒളിവിലാണ്. ബിജെപി പരാജയം ഭീതി മൂലം ഉണ്ടാക്കിയ സംഘർഷമാണെന്ന് കല്ലേക്കാടിലേതെന്ന് വികെ ശ്രീകണ്ഠൻ എംപി ആരോപിച്ചു. സിപിഎം പ്രവര്‍ത്തകരാണ് ആദ്യം ആക്രമിച്ചത്. പിന്നീട് രക്ഷതേടി ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത്. ബിജെപി സ്ഥാനാർത്ഥി ഉൾപ്പെടെ ആക്രമണത്തിൽ പങ്കെടുത്തു. പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും വികെ ശ്രീകണ്ഠൻ എംപി മുന്നറിയിപ്പ് നൽകി.
- Home
- Latest News
- പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു, 11 മാസം പ്രായമുള്ള കുഞ്ഞിനടക്കം പരിക്ക്
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു, 11 മാസം പ്രായമുള്ള കുഞ്ഞിനടക്കം പരിക്ക്
Share the news :
Dec 11, 2025, 9:12 am GMT+0000
payyolionline.in
പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോ ..
മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫിസറോട് അപമര്യാദ: പൊലീ ..
Related storeis
യുവാവ് ജീവനൊടുക്കിയ സംഭവം; കണ്ടൻ്റ് റീച്ചിന് വേണ്ടി നഷ്ടമായത് കുടും...
Jan 18, 2026, 3:28 pm GMT+0000
കോട്ടക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു
Jan 18, 2026, 2:22 pm GMT+0000
ഗൂഗിൾ മാപ്പ് നോക്കി യാത്ര; ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്...
Jan 18, 2026, 2:04 pm GMT+0000
കണ്ടാൽ ഒറിജിനൽ, ഒരക്ഷരം മാത്രം മാറ്റം, ദിവസങ്ങൾക്കുള്ളിൽ പ്രവാസിക്ക...
Jan 18, 2026, 1:42 pm GMT+0000
തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ‘സി.എച്ച് സൗധ...
Jan 18, 2026, 9:59 am GMT+0000
ബസിൽവെച്ച് ലൈംഗികാതിക്രമമെന്ന് ആരോപണം, വീഡിയോ പ്രചരിച്ചു; യുവാവ് ജീ...
Jan 18, 2026, 9:52 am GMT+0000
More from this section
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് കാക്കയിൽ; വളർത്തുപക...
Jan 18, 2026, 5:55 am GMT+0000
കാഞ്ഞിരമുള്ള പറമ്പിൽ ചരുവിൽ കെ എ മൊയ്ദീൻ അന്തരിച്ചു
Jan 18, 2026, 5:50 am GMT+0000
മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമ...
Jan 18, 2026, 5:39 am GMT+0000
പ്രധാനമന്ത്രി മോദിയുടെ മിന്നൽ നീക്കം; ബെംഗളൂരുവിൽ സബർബൻ എത്തിയേക്കു...
Jan 18, 2026, 3:02 am GMT+0000
തിരുവങ്ങൂർ അണ്ടർപാസ്സിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്
Jan 18, 2026, 2:58 am GMT+0000
ഒരുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്; ബോധരഹിതനായത് ബ...
Jan 18, 2026, 2:55 am GMT+0000
അച്ഛനു പിന്നാലെ അമ്മയും ബസ് കയറിയിറങ്ങി മരിച്ചു; വീട്ടിലെ ഒറ്റപ്പെട...
Jan 18, 2026, 2:52 am GMT+0000
ഇടുക്കി മെഡിക്കൽ കോളജിൽ വീണ്ടും വിദ്യാർത്ഥി സമരം, ‘ഓപ്പറേഷൻ ത...
Jan 18, 2026, 2:47 am GMT+0000
പരാതി നൽകിയ യുവാവിന്റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ചു, ...
Jan 18, 2026, 2:43 am GMT+0000
നെയ്യാറ്റിൻകരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരി...
Jan 18, 2026, 2:38 am GMT+0000
ഇത് ചരിത്രം; വീട്ടിലിരുന്ന് അറബിക് പോസ്റ്റര്‍ മത്സരത്തിൽ മത്സരിച്ച ...
Jan 18, 2026, 2:36 am GMT+0000
കെഎസ്ഇബിയിലെ അഴിമതിക്കു പൂട്ടിട്ട് വിജിലൻസ്; ‘ഓപ്പറേഷന് ഷോര്‍ട്ട് ...
Jan 18, 2026, 2:31 am GMT+0000
കെ.എസ്.ആർ.ടി.സി റൂട്ടിൽ ദീർഘദൂര സ്വകാര്യ ബസ് വേണ്ട
Jan 18, 2026, 2:28 am GMT+0000
എളുപ്പത്തിൽ ഒരു ഹെൽത്തി ചീസി എഗ് റോൾ ചെയ്താലോ?
Jan 18, 2026, 2:24 am GMT+0000
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; സമാപന സമ്മേളനം വിഡ...
Jan 18, 2026, 2:19 am GMT+0000
