കൊയിലാണ്ടി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നടേരി തെറ്റിക്കുന്ന് സ്വദേശി ബിജു (49) ആണ് മരിച്ചത്.
രോഗബാധയെ തുടർന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.
കൊല്ലം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ബിജു.
പിതാവ്: ഭാസ്ക്കരൻ. മാതാവ്: വിലാസിനി.
ഭാര്യ: രമ്യ. മക്കൾ: അദ്വൈത്, അഭിരാം
