പയ്യോളി: പയ്യോളി നഗരസഭയിലെ തകർന്നു കിടക്കുന്ന മീൻ പെരിയ – പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കാൻ നഗരസഭാ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു.) പയ്യോളി നോർത്ത് മേഖല സമ്മേളനം ആവശ്യപ്പെട്ടു.
പയ്യോളി കണ്ണംവെള്ളി ടി. കെ. കുഞ്ഞിരാമൻ നഗറിൽ നടന്ന മേഖല സമ്മേളനം കെ.എസ്.കെ.ടി.യു. ജില്ലാ കമ്മിറ്റി അംഗം ഒ. രഘുനാഥ് ഉദ്ഘാടനം ചെയ്തു. എൻ. ടി. രാജൻ, വി. വി. അനിത, കെ. വിനീത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സെക്രട്ടറി എം. പി. ബാബു പ്രവർത്തന റിപ്പോർട്ടും കെ. ജയകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി കെ. കെ. ശശി, എം. വി. ബാബു എന്നിവർ സംസാരിച്ചു. എം. പി. ബാബു സ്വാഗതവും സി. മനോജ് കുമാർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എൻ. ടി. രാജൻ (പ്രസിഡന്റ്), വി. വി. അനിത, ദിനേശൻ പൊറോളി (വൈസ് പ്രസിഡന്റുമാർ), എം. പി. ബാബു (സെക്രട്ടറി), സി. മനോജ് കുമാർ, കെ. വിനീത (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു
