വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത! സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കും, പുതിയ മാറ്റങ്ങൾ അടുത്ത അധ്യയന വർഷം

news image
Nov 24, 2026, 1:36 pm GMT+0000 payyolionline.in

തിരുവനന്തപുരം: സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കൽ പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. എൽപി സ്കൂളുകളിലാണ് ഇത് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ബാഗുകളുടെ ഭാരത്തിൻറെ പത്ത് ശതമാനത്തിൽ താഴെയായി ബാഗിൻറെ ഭാരം കുറയ്ക്കാനാണ് നീക്കം. അടുത്ത അധ്യയന വർഷം നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കും. ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണം. രണ്ട് സെറ്റ് പാഠ പുസ്തകങ്ങൾ ഒന്ന് വീട്ടിലും ഒന്ന് സ്കൂളിലും സൂക്ഷിക്കുന്ന രീതിയിലുള്ള ക്രമീകരണം നടപ്പാക്കും. ഡിജിറ്റൽ പഠനസൗകര്യങ്ങൾ കൂട്ടാനും ആലോചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe