കൊയിലാണ്ടി : സിഐടിയുവിന്റെ നേതൃത്തിൽ ഡിസംബർ 1,2,3 തിയ്യതികളിൽ നടക്കുന്ന പാർലിമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന കൊയിലാണ്ടി ഏരിയയിലെ നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു സമര വളണ്ടിയർമാർക്ക് കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊയിൽ ക്കാവിൽ യാത്രയയപ്പ് നൽകി. നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു . പി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. പി. സത്യൻ, എൻ.കെ. ഭാസ്ക്കരൻ, എം.പത്മനാഭൻ, വി എം ഉണ്ണി, എ.സോമശേഖരൻ, കെ കെ ഗിരീശൻ, കെ കെ അരവിന്ദൻ എന്നിവർ സംസാരിച്ചു കെ.കെ.ശിവദാസൻ സ്വാഗതവും പി.രാജൻ നന്ദിയും പറഞ്ഞു.

