പയ്യോളി: തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആഘോഷം ഇന്ന് (2026 നവംബർ 24 ചൊവ്വാഴ്ച) വിവിധ പൂജാകർമ്മങ്ങളോടെ നടത്തും. ക്ഷേത്രം തന്ത്രി ശ്രീ. കുന്നിരത്തിനത്ത് നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി ശ്രീ. നാരായണ മംഗലത്ത് മാധവൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ചടങ്ങുകളുടെ ഭാഗമായി രാവിലെ 6.30ന് ക്ഷേത്രനട തുറക്കും. 7 മണിക്ക് വിശേഷാൽ പൂജയും വൈകിട്ട് 6.15ന് ദീപാരാധനയും രാത്രി 7.30ന് അത്താഴപൂജയും നടക്കും. മൃത്യുഞ്ജയഹോമം, സർവൈശ്വര്യപൂജ, പട്ടുചാർത്തൽ, മാല ചാർത്തൽ, കലശം, കാർത്തിക ദീപം തുടങ്ങിയ വഴിപാടുകൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. മൃത്യുഞ്ജയഹോമത്തിൽ പങ്കെടുക്കുന്നവർ രാവിലെ 8 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണ്. സർവൈശ്വര്യപൂജ നടത്താൻ വഴിപാടാക്കിയവർ വൈകിട്ട് 4 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. കാർത്തിക ദീപം വഴിപാടായി നടത്താൻ ആഗ്രഹിക്കുന്നവർ ഒരു തിരിക്ക് 20 രൂപ നിരക്കിൽ വഴിപാട് നടത്താവുന്നതാണ്.
തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആഘോഷം ഇന്ന്
Nov 24, 2026, 4:17 am GMT+0000
payyolionline.in
