തുറയൂർ : ‘സ്വച്ഛത ഹി സേവ’ പരിപാടിയുടെ ഭാഗമായി തുറയൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അസീഫ പടന്നയിൽ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ സജീവ് പി.ബി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാ ലകൃഷ്ണൻ ഇ.കെ അധ്യക്ഷത വഹിച്ചു. ആരോഗ്യ ശീലങ്ങളെ കുറിച്ച് തുറയൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിനേശൻ പി. കെ ക്ലാസ്സ് നയിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീമ തെലങ്കാലില് ക്ഷേമകാര്യ ചെയർപേഴ്സൺ മജിഷ, റസാഖ് കുറ്റിയിൽ എന്നിവർ ആശംസകൾ അറിയിച്ചു.
’സ്വച്ഛത ഹി സേവ’: തുറയൂരിൽ ഹരിത കർമ്മസേനാംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ്
Oct 15, 2026, 1:36 pm GMT+0000
payyolionline.in
