മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ടി. ഇസ്മായിലിന് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വീകരണം

news image
Oct 15, 2026, 6:33 am GMT+0000 payyolionline.in

തുറയൂർ: മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ടിടി ഇസ്മായിലിന് മുസ്‌ലിം ലീഗ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. ചടങ് പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആർ.കെ. മുനീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് യു.സി. അമ്മദ് ഹാജി, കണിയത്ത് അബൂബക്കർ ഹാജി, വി.പി. അസയിനാർ ഹാജി, എം.പി. അബ്ദുള്ള, കട്ടിലേറി പോക്കർ ഹാജി, പി.കെ. അബ്ദുള്ള ഹാജി, പി.ടി. അബ്ദുറഹ്മാൻ, സി.എ. നൗഷാദ്, അസീഫ പടന്നയിൽ, ലത്തീഫ് തുറയൂർ, പി.ടി. ഹൈസൽ, പി.വി മുഹമ്മദ് , അഫ്നാസ് കുയിമ്പിൽ, സി.കെ. മുസ്തഫ, മുഹമ്മദ്ഷാ ഇരിങ്ങത്ത്, സി.പി. ഷാമിൽ, ഷാഹിൽ തോളേരി, ആസിഫ് എന്നിവർ പ്രസംഗിച്ചു. സി.കെ. അസീസ് സ്വാഗതവും പി.കെ. മൊയ്തീൻ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe