സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: മുൻപും പോക്സോ കേസിൽ പ്രതിയായ 18-കാരൻ അറസ്റ്റിൽ

news image
Nov 28, 2026, 10:04 am GMT+0000 payyolionline.in

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര വില്ലേജിൽ ചെറുകുന്നം മുറിയിൽ നടയിൽ വടക്കത്തിൽ വീട്ടിൽ അനന്തു (18) ആണ് പിടിയിലായത്. രണ്ടുവർഷത്തോളമായി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പലതവണ പീഡിപ്പിച്ചതായാണ് മൊഴി. പെൺകുട്ടി നിലവിൽ ഗർഭിണിയാണെന്ന് പൊലീസ് അറിയിച്ചു.

മറ്റൊരു പോക്സോ കേസിലും മോഷണക്കേസിലും ഇയാൾ മുൻപ് ഉൾപ്പെട്ടിട്ടുണ്ട്. ആ കേസുകളിൽ ഉൾപ്പെട്ട സമയത്ത് പ്രതി പ്രായപൂർത്തിയാകാത്തയാളായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. മാവേലിക്കര സിഐയുടെ ചുമതല വഹിക്കുന്ന ശ്രീജിത്തിന്റെ നേതൃത്വത്തിൽ കുറത്തികാട് എസ്എച്ച്ഒ സാന്റിനോ അനന്തകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe