പൂജ ബംപർ വീണ്ടും തൂക്കി കിങ്സ്റ്റാർ; ഒന്നാം സമ്മാനം 12 കോടി രൂപ പാലക്കാട് വിറ്റ ടിക്കറ്റിന്

news image
Nov 28, 2026, 10:14 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പ‍ർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് പാലക്കാട് വിറ്റ ടിക്കറ്റ്. ഒന്നാേം സമ്മാനമായ 12 കോടി രൂപ JC 234427 എന്ന ടിക്കറ്റ് നമ്പറിനാണ്. കിങ്സ്റ്റാർ ഏജൻസിയാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. കഴിഞ്ഞ തവണയും പൂജ ബംപർ അടിച്ച ഏജൻസിയാണിത്. രണ്ടാം സമ്മാനം 50 ലക്ഷം 10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേർക്കും നാലാം സമ്മാനം മൂന്ന് ലക്ഷം അഞ്ച് പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേർക്കും ലഭിക്കുമ്പോൾ, സമാശ്വാസ സമ്മാനം 4 പേർക്ക് ഒരു ലക്ഷം വീതവും ലഭിക്കും.

രണ്ടാം സമ്മാനം
JA 400634
JB 346893
JC 682550
JD 304468
JE 632364
JA 969347
JB 866718
JC 648565
JD 766007
JE 324064

മൂന്നാം സമ്മാനം

JA 869182

JB 684041

JC 780335

JD 688447

JE 450449

JA 228134

JB 380564

JC 968355

JD 269757

JE 861047

സമ്മാനം ലഭിച്ചെന്ന അറിയിപ്പുമായി രജിസ്‌ട്രേഷൻ ഫീസ്, പ്രോസസ്സിങ് ഫീസ്, ജിഎസ്ടി, നികുതി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ ആവശ്യപ്പെട്ട് ഫോൺ മുഖേനയോ കത്തുകളിലൂടെയോ എത്തുന്ന സന്ദേശങ്ങൾ വിശ്വസിച്ച് പണം കൈമാറരുതെന്ന് ഭാഗ്യക്കുറി വകുപ്പ് മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe