വീണ്ടും ചികിത്സാപ്പിഴവ്,നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ഗുളിക മാറി നൽകി

news image
Jun 25, 2026, 10:34 am GMT+0000 payyolionline.in

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ഗുളിക മാറി നൽകിയെന്ന് പരാതി. അബോധാവസ്ഥയിലായ രോഗിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുടവന്തേരി സ്വദേശി ചന്ദ്രനാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായത്. തിങ്കളാഴ്ച്ച ഡോക്ടർ ചന്ദ്രന് ഉറക്ക ഗുളിക മാറി നൽകിയെന്നും പിന്നീട് ബോധം നഷ്‌ടമായെന്നുമാണ് പരാതിയിൽ പറയുന്നത്.

ചന്ദ്രൻ്റെ സമീപത്ത് ബെഡിൽ ചികിത്സയിലുള്ള ചന്ദ്രൻ എന്ന പേരുള്ള മറ്റൊരു രോഗിക്ക് നൽകേണ്ട ഗുളിക ചന്ദ്രന് മാറി നൽകുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.പരാതിപ്പെട്ടപ്പോൾ ഡോക്ടർ ആശുപത്രി രേഖ തിരുത്തി എന്നും ബന്ധുക്കൾപരാതിപ്പെട്ടു. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സാപ്പിഴവ് സംഭവിച്ചെന്ന് വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe