മണിയൂർ പോക്സോ കേസ്: ജനകീയ മാർച്ചിൽ പ്രതിഷേധം

news image
Oct 17, 2026, 11:26 am GMT+0000 payyolionline.in

പയ്യോളി: മണിയൂരിലെ പോക്സോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെയുള്ള ജനകീയ മാർച്ചിൽ വൻ പ്രതിഷേധം. പോലീസ് തീർത്ത ബാരിക്കേഡുകൾ ഭേദിച്ച് പ്രതിഷേധക്കാർ സ്റ്റേഷനകത്തേക്ക് ഇരച്ചുകയറി. സ്ത്രീകൾ ഉൾപ്പെടെ 150-ഓളം പേരാണ് മാർച്ചിൽ പങ്കെടുത്തത്.

എട്ടുമാസം മുൻപ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ടാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാതാവിന്റെ ഒത്താശയോടെ പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായ വിവരം സ്കൂളിലെ കൗൺസിലിംഗ് അധ്യാപികയാണ് പുറംലോകത്തെ അറിയിച്ചത്. കേസിൽ പ്രതി പുറത്തിറങ്ങിയത് പ്രദേശത്ത് വലിയ ആശങ്കയ്ക്കും അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe