കൊയിലാണ്ടി: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഏകദേശം അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരണപ്പെട്ടത്.
നേത്രാവതി എക്സ്പ്രസ് ട്രെയിനാണ് വയോധികനെ ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർനടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കുന്നതിനായി മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
കൊല്ലത്ത് ട്രെയിൻ തട്ടി വയോധികൻ മരിച്ച നിലയിൽ
Oct 17, 2026, 1:40 pm GMT+0000
payyolionline.in
