വിഴിഞ്ഞത്ത് വയോധികയുടെ വീട് കുത്തിത്തുറന്ന് മോഷണം; നാല് പവൻ സ്വർണ്ണവും 45,000 രൂപയും കവർന്നു

news image
Oct 3, 2026, 8:46 am GMT+0000 payyolionline.in

വിഴിഞ്ഞം: തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിൽ വാതിൽ തകർത്ത് അകത്തുകടന്ന സംഘം നാല് പവന്റെ സ്വർണ്ണാഭരണങ്ങളും 45,000 രൂപയും കവർന്നു. വിഴിഞ്ഞം മുക്കോല പഞ്ചവടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗിരിജയുടെ (60) വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടിൽ ഒറ്റയ്ക്കായതിനാൽ രാത്രികാലങ്ങളിൽ ഗിരിജ അയൽവീട്ടിലാണ് ഉറങ്ങാറുള്ളത്. ശനിയാഴ്ച രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ കതക് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോൾ അലമാര കുത്തിത്തുറന്ന് ഒരു പവന്റെ മാല, ഒരു ജോഡി കമ്മൽ, അഞ്ച് മോതിരങ്ങൾ എന്നിവയും സൂക്ഷിച്ചിരുന്ന 45,000 രൂപയും നഷ്ടപ്പെട്ടതായി വ്യക്തമായി.

ഉടൻ തന്നെ അയൽക്കാരുടെ സഹായത്തോടെ വിഴിഞ്ഞം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ചേർന്ന് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. പോലീസും സയന്റിഫിക് സംഘവും സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe