ഇ.എം.എസിൻ്റെ മകൾ ഇ.എം രാധ അന്തരിച്ചു

news image
Nov 22, 2026, 8:57 am GMT+0000 payyolionline.in

തിരുവനന്തപുരം: എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമ്മീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു. മുൻ മുഖ്യമന്ത്രി ഇ എം എസിൻ്റെ മകളാണ്. എഴുപത് വയസായിരുന്നു. അർബുദരോ​ഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2017 മുതൽ അഞ്ച് വർഷം വനിതാ കമ്മീഷൻ അം​ഗമായിരുന്നു. 2025 മുതൽ വയോജനകമ്മീഷൻ അം​ഗമാണ്. ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരായിരുന്നു. ഇ എം എസ് മകളുടെ ഓ‍ർമകൾ എന്ന പുസ്തകത്തിൻ്റെ രചയിതാവാണ്. ഇ എം എസിനെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും പങ്ക് വയ്ക്കുന്ന പുസ്തകത്തിൽ കേരളരാഷ്ട്രീയത്തിലെ നി‍ർണ്ണായസ്വാധീനം പുല‍ർത്തിയ വ്യക്തിയെ മകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe