പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, 17-കാരന്റെ പേരിൽ പോക്സോ കേസ്; ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നവർ

news image
Nov 22, 2026, 11:48 am GMT+0000 payyolionline.in

കൊല്ലം: പ്രസവശുശ്രൂഷകൾക്കിടയിൽ പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചു. കൂടെ താമസിച്ചിരുന്ന പതിനേഴുകാരന്റെ പേരിൽ പോക്സോ കേസ്. പരവൂർ സ്വദേശിയായ പെൺകുട്ടി കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ 17-കാരനുമായി പ്രണയത്തിലായി, ഏറെ നാളായി ഇവിടെ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു. ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയായതറിഞ്ഞ് ആരോഗ്യപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തി. പ്രായം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ ഇവർ തയ്യാറായില്ല.

ആശുപത്രിരേഖകളിൽ 18 വയസ്സായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പ്രസവത്തീയതി ഡിസംബർ 24-നോടടുത്ത്‌ എന്ന്‌ ഡോക്ടർമാർ രേഖപ്പെടുത്തിനൽകിയിരുന്നു. എന്നാൽ കടുത്ത വയറുവേദനയെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി കഴിഞ്ഞ 12-ന് ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

ഇവിടെ ഡോക്ടർ വിശദമായി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലാക്കിയത്. തുടർന്ന്‌ കുളത്തൂപ്പുഴ പോലീസിനെ അറിയിക്കുകയും പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനീഷ് വിശദമായ അന്വേഷണംനടത്തി കേസെടുക്കുകയുമായിരുന്നു.

ചൈൽഡ്‌ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 17-കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽനിന്ന്‌ വീട്ടിൽ മടങ്ങിയെത്തിയ പെൺ‍കുട്ടിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe