വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി ഫിറോസ് പിടിയിൽ

news image
Oct 14, 2026, 1:38 am GMT+0000 payyolionline.in

വടകര : വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പിടിയിൽ. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൂത്താളിയിൽ നിന്നും പിടിയിലായ അനസിൻ്റെ പ്രധാന കൂട്ടാളിയും എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്‌മലിൻ്റെ ഏറ്റവും അടുത്ത കൂട്ടാളിയുമാണ്. മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനും കേസുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതും ഫിറോസ് ആണെന്ന് പോലീസ് വ്യക്തമാക്കി.

കേസിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ഇയാളാണെന്നു പറയുന്നു. കേസിലെ പ്രധാനിയായ വയനാട് സ്വദേശി ഷിൻ്റോ ഷിജുവും ആയുള്ള നേരിട്ടുള്ള ഇടപാട് നടത്തിയതും ഫിറോസാണ്. ഇയാളെ മുൻപ് മൊടക്കല്ലൂരിലെ ലോഡ്‌ജിൽ വച്ച്‌ യുവതിയോടൊപ്പം എംഡിഎംഎ സഹിതം എക്സൈസ് സംഘം പിടികൂടിയിരുന്നു. അന്ന് ജയിലിലായ ഫിറോസ് ജാമ്യത്തിൽ ഇറങ്ങി വന്നതിനു ശേഷം ഇടപാട് നടത്താൻ ഇറങ്ങിയപ്പോഴാണ് പേരാമ്പ്രയിൽ നിന്നും പിടികൂടിയത്.

റൂറൽ എസ്‌പിയുടെ ഡാൻസാഫ് സംഘം പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. പേരാമ്പ്ര ചെമ്പ്ര റോഡിൽ എത്തിയെന്ന വിവരം ലഭിച്ചതോടെ സംഘം ഫിറോസിനെ പിടികൂടുകയായിരുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.എം.അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം എത്തി പ്രതിയെ വടകര പോലീസിന് കൈമാറി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe