തിരുവനന്തപുരം: മിൽമ നെയ്യ് വാങ്ങുന്നതിൽ വിജിലൻസ് ഇന്നോ നാളെയോ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മറുപടി നൽകും. നെയ്യ് ക്രമക്കേടിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ, മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതിൽ ബോർഡ്, വിജിലൻസ് ക്ലീയറൻസ് തേടിയിരുന്നു. ദേവസ്വം ബോർഡിന് നെയ്യ് നൽകുന്ന വിലയിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
മിൽമയിൽ നിന്ന് നെയ്യ് വാങ്ങണ്ട എന്ന് ദേവസ്വം ബോർഡ് തിരുമാനിച്ചിരുന്നെങ്കിലും അത് തെറ്റാണെന്ന് അന്ന് തന്നെ വിശദീകരിച്ചതാണ്. അങ്ങനെയൊരു തീരുമാനമൊന്നും എടുത്തിട്ടില്ല. ഏതെങ്കിലും രീതിയിൽ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തോ വഴിവിട്ട രീതിയിലോ ലാഭമുണ്ടാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമേയല്ല. 50000 ലിറ്റർ നെയ് വേണ്ടി വരുമെന്നാണ് അവർ ആവശ്യപ്പെട്ടത്. പക്ഷേ വളരെ പെട്ടന്ന് 10000 ലിറ്ററും പിന്നീട് 40000 ലിറ്ററും വാങ്ങിക്കാമെന്ന കാരണമാണ് പറഞ്ഞിട്ടുള്ളത് – അദ്ദേഹം വ്യക്തമാക്കി.
മിൽമ നെയ്യ് വാങ്ങൽ സംബന്ധിച്ച് വിജിലൻസ് ഇന്നോ നാളെയോ ദേവസ്വം ബോർഡിന് മറുപടി നൽകും. സന്നിധാനത്ത് ഇനി സ്റ്റോക്ക് ഉള്ളത് 10,000 ലീറ്റർ നെയ്യ് മാത്രമാണ്. മണ്ഡല മകരവിളക്ക് സീസണിൽ 50,000 ലീറ്റർ നെയ്യ് വേണ്ടതുണ്ട്.
