വാഴക്കുലയ്ക്കുള്ളിൽ എംഡിഎംഎ കടത്ത്: പിടിയിലായ ഹരികൃഷ്ണൻ ധനേഷിന്റെ സ്ഥിരം കാര്യർ, കൂടുതൽപേർ ഉടൻ പിടിയിലാകുമെന്ന് സൂചന

news image
Nov 11, 2026, 5:53 am GMT+0000 payyolionline.in

കൊച്ചി: വാഴക്കുലയ്ക്ക് ഉള്ളിൽ എംഎഡിഎംഎ കടത്തിയ കേസിൽ പ്രതി ധനേഷിന്റെ ലഹരി ശൃംഖലയെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ. പിടിയിലായ ഹരികൃഷ്ണൻ, ധനേഷിന്റെ സ്ഥിരം കാര്യർ. ധനേഷ് ലഹരി കൈമാറിയിരുന്ന ചിലരെ കുറിച്ച് വിവരം ലഭിച്ചു. കൂടുതൽപേർ ഉടൻ പിടിയിലാകുമെന്നാണ് സൂചന.

ഹരികൃഷ്ണനെയും ധനേഷിനെയും ഉടൻ കസ്റ്റഡിയിൽ വാങ്ങും. ബെംഗളൂരുവും മൈസൂരും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. 2023 മുതലാണ് വാഴക്കുലയിൽ ഒളിപ്പിച്ച് ധനേഷ് എസ് നായർ എംഡിഎംഎ കടത്ത് തുടങ്ങിയത്. കർണാടകയിൽ ആറ് ഏക്കർ വാഴത്തോട്ടമുണ്ട് ധനേഷിന്. സ്വന്തമായും അല്ലാതെയും എംഡിഎംഎ കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. എംഡിഎംഎ കൊച്ചിയിലേക്ക് എത്തിക്കാൻ ആളുകളെ ബെംഗളൂരുവിലേക്ക് ഇയാൾ വിളിച്ചു വരുത്തിയിരുന്നതായും മൊഴിയുണ്ട്. നൈജീരിയക്കാരിൽ നിന്ന് കിലോ കണക്കിന് എംഡിഎം ശേഖരിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് ധനേഷിന്റെ രീതി.

2023 ൽ യുവകർഷകനുള്ള സംസ്ഥാനസർക്കാരിനെ പുരസ്‌കാരം ലഭിച്ചിരുന്നു. ധനേഷിന്റെ പശ്ചാത്തലം പരിശോധിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. ധനേഷിനെ പിടികൂടിയതോടെ വിപണി ശൃംഖലയിലെ പലരും ഒളിവിൽ പോയി. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.ധനേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാളുടെ സുഹൃത്തുക്കളായ ഹരികൃഷ്ണൻ, ഷിനു എന്നിവരെയും ചോദ്യം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe