പയ്യോളി: രാഷ്ട്രീയ യുവജനതാദൾ (ആർ.വൈ.ജെ.ഡി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല പയ്യോളി ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആർ.വൈ.ജെ.ഡി. ജില്ലാ സെക്രട്ടറി ലാൽ പ്രസാദ് ശില്പശാല ഉദ്ഘാടനം ചെയ്തു. പയ്യോളി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പ്രജീഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. റൂസി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സജി എം. നരികുഴി പഠന ക്ലാസിന് നേതൃത്വം നൽകി. ആർ.ജെ.ഡി. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രൻ, ആർ.ജെ.ഡി. പയ്യോളി മുൻസിപ്പൽ പ്രസിഡന്റ് പി.ടി. രാഘവൻ, ആർ.ജെ.ഡി. ജില്ലാ കമ്മിറ്റിയംഗം രാജൻ കൊളാവിപ്പാലം എന്നിവർ ചടങ്ങിൽ സംസാരിച്ചു.സ്വാഗത സംഘം കൺവീനർ ശ്രീശരാജ് പരിപാടിയിൽ സ്വാഗതം ആശംസിക്കുകയും, സ്വാഗത സംഘം ചെയർമാൻ കെ.പി. ഗിരീഷ് കുമാർ നന്ദി അറിയിക്കുകയും ചെയ്തു.
പയ്യോളിയിൽ രാഷ്ട്രീയ യുവജനതാദൾ ഏകദിന ശില്പശാല സംഘടിപ്പിച്ചു
Oct 20, 2026, 1:28 pm GMT+0000
payyolionline.in
