ചിങ്ങപുരം : വേറിട്ട രീതിയിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റ് ശ്രദ്ധേയമായി. MVR ക്യാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് സ്കൂൾ പിടിഎ പ്രസിഡന്റ് ലിനീഷ് തട്ടാരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ശ്യാമള,ഡോ. ആമിൽ ഹാരിസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, ബോട്ടണി വിഭാഗം അധ്യാപിക സി ജെ ജഷിത, എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഇതോടൊപ്പം ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ, സ്വച്ഛദാ ഹി സേവ പദ്ധതിയുടെ ഭാഗമായി ക്ലീനിങ് ഡ്രൈവ്, രക്തദാനം മഹാദാനം എന്ന വിഷയത്തിൽ ഓറിയന്റേഷൻ ക്ലാസ്, ക്ലാസ് റൂമുകളിൽ ഗാന്ധി വചനങ്ങൾ പതിക്കൽ എന്നിവയും ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയർമാർ ഏറ്റെടുത്ത് നടത്തി.

