കർഷക സമ്മാൻ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം: കർഷക മോർച്ച തിക്കോടി വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

news image
Oct 6, 2026, 8:16 am GMT+0000 payyolionline.in

തിക്കോടി: കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ കിസാൻ സമ്മാൻ പദ്ധതി അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമം അവസാനിപ്പിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക മോർച്ച പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടി വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.

തുടർന്ന് നടന്ന ധർണ കർഷക മോർച്ച നോർത്ത് ജില്ലാ പ്രസിഡന്റ് ഒ.പി. ദിലീപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി. ശിവപ്രകാശ് അധ്യക്ഷത വഹിച്ചു. എൻ.ടി. വിശ്വനാഥൻ സ്വാഗതവും ബാലകൃഷ്ണൻ മൂടാടി നന്ദിയും പറഞ്ഞു. സി.പി. രവീന്ദ്രൻ, നിരയിൽ ഗോപാലൻ, രമേശ് ബാബു കൊടലൂർ, പി. സ്മിനു രാജ്, കെ.പി. റാണാപ്രതാപ്, കെ.സി. രാജീവൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.

വി.പി. സതീശൻ, പ്രഭാകരൻ പ്രശാന്തി, വിനീഷ് പി.എം., കുറ്റിയിൽ പ്രേമൻ, പറമ്പത്ത് രവി, റീന കോട്ടക്കൽ, ഷീന മനോജ്, സീന വി. എന്നിവർ മാർച്ചിന് നേതൃത്വം നൽകി. വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, നെൽവയലുകളും നീർത്തടങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം വില്ലേജ് ഓഫീസർ മുഖേന സർക്കാരിന് സമർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe