വികസന ബോർഡുകൾ തകർത്തു; മേപ്പയ്യൂരിലെ മുസ്ലിം ലീഗ് ആസ്ഥാനം സന്ദർശിച്ച് ഫാത്തിമ തഹലിയ എം.എൽ.എ

news image
Oct 4, 2026, 3:19 pm GMT+0000 payyolionline.in

മേപ്പയൂർ : എസ്.എഫ്.ഐ പ്രവർത്തകർ അക്രമം നടത്തിയ മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ആസ്ഥാന മന്ദിരമായ ‘എ.വി സൗധം’ അഡ്വ. ഫാത്തിമ തഹലിയ എം.എൽ.എ സന്ദർശിച്ചു. അക്രമത്തിൽ എം.എൽ.എയുടെ വികസന ബോർഡുകൾ ഉൾപ്പെടെ തകർത്തിട്ടുണ്ട്.​സംഭവത്തിന് നേതൃത്വം നൽകിയ മുഴുവൻ എസ്.എഫ്.ഐക്കാർക്കെതിരെയും കേസെടുക്കണമെന്നും, കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഫാത്തിമ തഹലിയ എം.എൽ.എ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളായ കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, ടി.കെ അബ്ദുറഹിമാൻ, ഹുസ്സൈൻ കമ്മന, നിസാർ മേപ്പയ്യൂർ, മുഹമ്മദ് എരവത്ത് എന്നിവർ എം.എൽ എക്ക് ഒപ്പമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe