മുക്കത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

news image
Nov 23, 2026, 10:36 am GMT+0000 payyolionline.in

കോഴിക്കോട് : മുക്കം പാലത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷ് (42) ആണ് മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാൻ മുക്കം പൊലീസ് നടപടി സ്വീകരിച്ചു. അപസ്മാരരോഗം ഉണ്ടായിരുന്ന അനീഷിന്റെ മരണത്തെക്കുറിച്ച് പോസ്റ്റ്‌മോർട്ടത്തിനു ശേഷം വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു. റോഡരികിൽ ഏറെ നേരം കാർ നിർത്തിയിട്ടതു കണ്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് അനീഷിനെ വാഹനത്തിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. തൊട്ടടുത്തുളള ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe