കൊയിലാണ്ടി: എസ്.എം.എ രോഗം ബാധിച്ച പിഞ്ചോമനകളുടെ ചികിത്സാ സഹായത്തിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികളിൽ നിന്നും ധനസമാഹരണം നടത്തി.
സംസ്ഥാന കൗൺസിൽ അംഗം നിയാസ്, യൂണിറ്റ് പ്രസിഡന്റ് പി.കെ. ഷുഹൈബ്, ജനറൽ സെക്രട്ടറി മനീഷ് മലബാർ, ട്രഷറർ ഷഹീർ ഗാലക്സി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.പി. ഇസ്മായിൽ, നക്ഷത്ര റിയാസ്, അബൂബക്കർ, മണ്ഡലം സെക്രട്ടറി രാജേഷ്, യൂത്ത് വിംഗ് പ്രസിഡന്റ് അരുൺകുമാർ എന്നിവരും പ്രജീഷ് ഓറഞ്ച്, ഷെഫീഖ്, അശോകൻ ആതിര, നൗഷാദ് ഡീലക്സ്, രമേശൻ വട്ടക്കണ്ടി, നസീർ ടൈം പാർക്ക്, ഗോപാലകൃഷ്ണൻ, ഗീത, സുനിൽകുമാർ, പ്രകാശ്, ഹാഷിം, ജെ. ഷീബ, ശിവാനന്ദൻ, സുജാത, പ്രേമൻ, ഭുവന, റോസ് ബെന്നറ്റ്, ഷാഹിദ (മലബാർ ചിപ്സ്), എ.പി. ശിഖ, ബിന്ദുജ എന്നിവർ ധനസമാഹരണത്തിന് നേതൃത്വം നൽകി.
