പയ്യോളി: കീഴൂർ മഹാശിവക്ഷേത്രത്തിലെ വാർഷിക ആറാട്ട് ഉത്സവത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് തുടക്കമായി. ഉത്സവച്ചടങ്ങുകളുടെ ആരംഭം കുറിച്ച് പടിപ്പുരയിൽ വെച്ച് നെല്ലളവ് ചടങ്ങ് നടന്നു. ക്ഷേത്ര മേനോക്കി ചാമ്പാട്ടിൽ ചെട്ടിയാർ എന്ന അവകാശിക്ക് ഉത്സവ ആവശ്യങ്ങൾക്കുള്ള നെല്ല് അളന്നു നൽകുന്ന ചടങ്ങാണ് നടന്നത്. ചടങ്ങിനോടനുബന്ധിച്ച് നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത കൂട്ടപ്രാർത്ഥനയും ഉണ്ടായിരുന്നു.
കീഴൂർ മഹാശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി
Nov 11, 2026, 3:28 pm GMT+0000
payyolionline.in
