വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 35കാരി മരിച്ചു

news image
Oct 14, 2026, 2:53 pm GMT+0000 payyolionline.in

ഇടുക്കി വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. വെങ്ങല്ലൂർ സ്വദേശി ജുബീന (35) ആണ് മരിച്ചത്.വെങ്ങല്ലൂർ തൊടുപുഴ ബൈപ്പാസ് റോഡിലായിരുന്നു അപകടം. ബൈപ്പാസ് റോഡ് നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. റോഡ് പണിക്കായി ഉപയോഗിക്കുന്ന വാഹനവും യുവതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം.

 

മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജുബീന ആരോഗ്യ വകുപ്പ് ജീവനക്കാരിയാണ്

.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe