സി.ഐ.യായി പ്രമോഷൻ ലഭിച്ച പി.കെ. റഹൂഫിന് സമത കലാസമിതിയുടെ സ്വീകരണം

news image
Oct 7, 2026, 4:40 am GMT+0000 payyolionline.in

പയ്യോളി: പോലീസ് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച പി.കെ. റഹൂഫിന് സമത കലാസമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും ആദരവും നൽകി. പയ്യോളി അങ്ങാടിയിൽ സംഘടിപ്പിച്ച ചടങ്ങ് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ ഉദ്ഘാടനം ചെയ്തു.

സമത കലാസമിതിയുടെ സ്ഥാപക നേതാവ് പരേതനായ കൂളിമാക്കൂൽ കുഞ്ഞിരാമന്റെ പത്നി കല്യാണി, പി.കെ. റഹൂഫിന് ഉപഹാരം സമർപ്പിച്ചു. സർവീസിലെ മികവിനൊപ്പം കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ റഹൂഫ് നടത്തുന്ന സജീവ ഇടപെടലുകളെയും സേവനങ്ങളെയും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.

ചടങ്ങിൽ എ.കെ. അബ്ദുറഹിമാൻ, പഞ്ചായത്ത് അംഗം കെ.ടി. രതീഷ്, അൻസാർ കെ., ശ്രീനിവാസൻ കൊടക്കാട്, സി.കെ. ശശി, അനിത സി.കെ., അജയ് കുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe