ഗാന്ധിജിയെ അപ്രസക്തമാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കം ഇന്ത്യയിൽ വിലപ്പോവില്ല: സോഷ്യലിസ്റ്റ് കോൺഗ്രസ് പാർട്ടി

news image
Oct 2, 2026, 11:40 am GMT+0000 payyolionline.in

കൊയിലാണ്ടി: ലോകരാഷ്ട്രങ്ങൾ ഗാന്ധിയൻദർശനങ്ങളും തത്വസംഹിതയും ഉൾക്കൊള്ളുമ്പോൾ ഗാന്ധിജി ജനിച്ച രാജ്യത്തെ ഭരണകൂടം ഗാന്ധിയെ അപ്രസക്തമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും അത് ഇന്ത്യയിൽ നടക്കില്ലെന്നും,സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരെ അഹിംസ ആയുധമാക്കി സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യയെ സ്വതന്ത്രമാക്കിയ ഗാന്ധിജി മനുഷ്യ മനസ്സുകളിൽ ലോകമുള്ള കാലത്തോളം ജീവിക്കുമെന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം അഭിപ്രായപ്പെട്ടു. സംഗമം ആലങ്കോട് സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. സി.രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ടി. എം.കോയ, കെ.കെ.ബാബു, കെ.കെ.ശ്രീഷു, മണി പുനത്തിൽ, കെ.ടി.സുകുമാരൻ, പി. പ്രിയ, അവിണേരി ശങ്കരൻ, ഒ.എ.വേണു, കെ.കെ.നാരായണൻ ,ടി. എൻ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe