തോടന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) തോടന്നൂർ ബ്ലോക്ക് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വയോജന ദിനം ആചരിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹാബത്ത് ജുന പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി. കുട്ടികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും പ്രഭാഷകനുമായ അഡ്വ. ഇ.വി. ലിജീഷ് മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി കെ. ബാലക്കുറുപ്പ്, ടി. മോഹൻദാസ്, വനിതാവേദി കൺവീനർ പി. ഉഷശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ കോച്ചേരി രാധാകൃഷ്ണൻ സ്വാഗതവും വല്ലത്ത് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
