തൊട്ടിൽപ്പാലം ദേവർകോവിലിൽ കാർ മരത്തിലിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

news image
Jul 17, 2026, 12:00 pm GMT+0000 payyolionline.in

തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലം ദേവർകോവിലിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മലപ്പുറം എടപ്പാൾ സ്വദേശികളായ ഷാനിദ്, ജുലൈഖ, ഫാരിസ്, സർഫാസ്, സഞ്ചിത് കെ.വി. എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

വയനാട്ടിൽ നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച KL 14 V 3322 നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ദേവർകോവിൽ എത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡിന്റെ ഇടതുവശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ കടുത്ത ആഘാതത്തിൽ കാർ റോഡരികിലെ ഇടുങ്ങിയ കാനയിലേക്ക് തലകീഴായി മറിഞ്ഞു.

നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഉടൻ തന്നെ വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe