തെരുവുനായ ആക്രമണം രൂക്ഷം: തുറയൂർ ഗ്രാമപഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു

news image
Jun 24, 2026, 5:33 am GMT+0000 payyolionline.in

തുറയൂർ: ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷമാകുകയും നിരവധി പേർക്ക് കടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്നു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

വിവിധ വാർഡുകളിൽ തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. പ്രത്യേകിച്ച് കുട്ടികൾ, വയോധികർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. തെരുവുനായ്ക്കളുടെ ആക്രമണമോ അവയുടെ അസ്വാഭാവികമായ പെരുമാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട വാർഡ് മെമ്പർമാരെയോ പഞ്ചായത്ത് അധികൃതരെയോ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

യോഗത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡ് മെമ്പർമാരും, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ടിയത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പടന്നയിൽ സഹദേവൻ എന്നിവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe