കോഴിക്കോട്: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലത്ത് താമസിക്കുന്ന കൂത്താളി വീട്ടിൽ പോക്കർ(62), മകൻ അബ്ദുസ്സമദ്(33) എന്നിവരെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. നരിക്കുനി പുല്ലാളൂരിൽ വീട്ടിൽകയറി യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. തന്നോട് മുൻവൈരാഗ്യമുള്ള ഇവർ കഴിഞ്ഞ മാർച്ച് 3ന് രാത്രി വീട്ടിൽ മാരകായുധങ്ങളുമായി എത്തുകയും തന്നെയും ഭർതൃമാതാവിനെയും മർദ്ദിക്കുകയും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് വീടിന്റെ മുൻവശത്തെ വാതിൽ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകർക്കുകയും ചെയ്തു. കേസെടുത്ത ചേവായൂർ പോലീസ് ഇരുവരെയും പുല്ലാളൂർ പരിസരത്ത് വെച്ചാണ് കസ്റ്റഡിയിൽ എടുത്തത്. സബ് ഇൻസ്പെക്ടർ ബിജു, സിവിൽ പോലീസ് ഓഫീസർ ഫസൽ, ഹോം ഗാർഡ് ജയരാജൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
രാത്രി വീട്ടിൽ കയറി ആക്രമിച്ചത് യുവതിയെയും ഭർതൃമാതാവിനെയും; മധ്യവയസ്കനെയും മകനെയും കോടതി റിമാന്റ് ചെയ്തു
Apr 4, 2026, 11:30 am GMT+0000
payyolionline.in
പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ലിയക്കായി ഷാഫി പറമ്പിലടക്കമുള്ളവര്‍ വര്‍ഗീയ പ്രചാര ..
പയ്യോളി കണ്ണംകുളം സ്കൂളിന് സമീപം കുരിയാടി കണ്ണൻ (86) അന്തരിച്ചു.
