വിദ്യാർത്ഥികളെ അനുമോദിച്ചു; സർവീസിൽ നിന്ന് വിരമിച്ച ഗീത ടീച്ചർക്ക് യാത്രയയപ്പ് നൽകി യു.ഡി.എഫ്

news image
Jun 22, 2026, 2:57 am GMT+0000 payyolionline.in

നന്തിബസാർ: തിക്കോടി പന്ത്രണ്ടാം വാർഡ് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച അംഗൻവാടി ജീവനക്കാരിക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിച്ചത്. ഇതോടൊപ്പം 43 വർഷക്കാലം അംഗൻവാടി ടീച്ചറായി നിസ്വാർത്ഥ സേവനമനുഷ്ഠിച്ച ഗീത ടീച്ചർക്കുള്ള സ്നേഹാദരവും യാത്രയയപ്പും ചടങ്ങിൽ വെച്ച് നൽകി.

കൊയിലാണ്ടി എം.എൽ.എ. അഡ്വ. കെ. പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്യുകയും വിജയികളായ വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണം നിർവഹിക്കുകയും ചെയ്തു. അരീക്കര ഉമ്മർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.

കെ.വി.കെ. കബീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സന്തോഷ് തിക്കോടി, സഹദ് പുറക്കാട്, പി.പി. കുഞ്ഞമ്മദ്, രാജീവൻ മാസ്റ്റർ കൊടലൂർ, ജയേന്ദ്രൻ തെക്കേകുറ്റി, ബിനു കരോളി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റഫീക്ക് കെ.പി. ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe