സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്ന് മുതൽ നിയമസഭയിൽ

news image
Jun 22, 2026, 3:11 am GMT+0000 payyolionline.in

മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും.സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം,വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം പരാജയപ്പെട്ടത് പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന. ഇന്ദിരാ ഗ്യാരൻ്റി, അതിവേഗ റെയിൽ കോറിഡോർ, തുടങ്ങിയവ ചോദ്യോത്തര വേളയിൽ സഭയിൽ ഉയർത്തിയേക്കും.

വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് കൊണ്ടു വരാനുള്ള ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലി യുഡിഎഫിലും പുറത്തും വിവാദം കത്തിപ്പടരുകയാണ്. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഘടന പ്രഖ്യാപിച്ചത് എക്സൈസ് മന്ത്രി അറിയാതെയാണെന്നാണ് സൂചന. വീര്യം കുറഞ്ഞ കൂടുതൽ മദ്യം എന്ന ആശയം കഴിഞ്ഞ സർക്കാർ തള്ളിയതാണ്. നയപരമായ മാറ്റമെങ്കിൽ എക്സൈസ് വകുപ്പാണ് തയ്യാറാക്കേണ്ടത്. ഇക്കാര്യം പാർട്ടിയിൽ ചർച്ചയാകാനാണ് സാധ്യത. വിദേശ മദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സർക്കാർ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്.

കാർഷിക വിളകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിൻറെ മറവിൽ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഐഎം വിമർശനം. വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്ക് മദ്യ കമ്പനികൾ എൽഡിഎഫ് സർക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു. മുഖ്യമന്ത്രി വി. ഡി സതീശന്റെ പുതിയ തീരുമാനത്തിന് പിന്നിൽ കർണാടക മദ്യലോബിയാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe