നന്തി: നാഷണൽ ഹൈവേ നിർമാണ അപാകത മൂലം നന്തി, ഇരുപതാംമൈൽ, പാലക്കുളം, മൂടാടി ഭാഗങ്ങളിൽ റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. നന്തി റെയിൽവേ മേൽപാലത്തിൻ്റെ ശോചനീയാവസ്ഥ കാരണം രണ്ട് മാസം മുമ്പ് രണ്ട് മരണങ്ങളും നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്.
കേന്ദ്ര കേരള സർക്കാറുകളുടെ നിസ്സംഗതക്കെതിരെ മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9 മണിക്ക് നന്തി മേൽപാലത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. യൂത്ത് ലീഗ് ജില്ലാപ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ സമരം ഉദ്ഘാടനം ചെയ്യും.