തിക്കോടി: മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ പുതുതായി ആരംഭിച്ച മേലടി ഫാർമേഴ്സ് പ്രൊഡ്യൂസർ ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസിന്റെയും, ഓർഗാനിക് നാടൻ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപ ഡി ഓൾഗ നിർവഹിച്ചു. ഓർഗാനിക് ഭക്ഷ്യധാന്യ കിറ്റ് കെ.കെ. ബാലകൃഷ്ണന് നൽകിയാണ് ആദ്യ വിൽപ്പന നടത്തിയത്. സൊസൈറ്റി പരിസരത്ത് ആരംഭിച്ച ഓണപ്പൂക്കളുടെ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം പി. ജനാർദ്ദനൻ നിർവഹിച്ചു.

സൊസൈറ്റി പ്രസിഡന്റ് അഡ്വ. എൻ.കെ. അബ്ദുൾ സമദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ സജിന ചെത്തിൽ, ബിജു കളത്തിൽ, എഫ്.പി.ഒ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ഹബീബ്, പി. ജനാർദ്ദനൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സൊസൈറ്റി സി.ഇ.ഒ എൻ.ടി. നിഹാൽ സ്വാഗതവും നീരജ് നന്ദിയും പറഞ്ഞു.

