അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; പത്തനംതിട്ടയിൽ ഹോട്ടലിന് വൻ തുക പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

news image
Aug 23, 2026, 6:07 am GMT+0000 payyolionline.in

പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. റാന്നി ചെത്തോങ്കരയിൽ പ്രവർത്തിക്കുന്ന ‘കിങ്സ് ബിരിയാണി കഫേ’ എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് വിധി. റാന്നി വെച്ചൂച്ചിറ സ്വദേശിനിയാണ് റീന തോമസാണ് പരാതിക്കാരി. ആശുപത്രി ചെലവ് ഉൾപ്പെടെയാണ് നഷ്ടപരിഹാരം വിധിച്ചത്.

2025 ഒക്ടോബർ 21 നാണ് റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിക്കുകയും രുചി വ്യത്യാസം തോന്നി പരാതിപ്പെടുകയും ചെയ്തത്. എന്നാൽ, ഇത് കാര്യമാക്കാതിരുന്ന ഹോട്ടൽ അധികൃതർ 740 രൂപ ബിൽ ഈടാക്കി. ബാക്കി ഭക്ഷണം പാഴ്സലായി വാങ്ങി മടങ്ങവേ ദേഹാസ്വസ്‌ഥ്യം അനുഭവപ്പെടുകയും തുടർന്ന് വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള ‘സാൽമണെല്ല’ ഇൻഫെക്ഷനാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചു. കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറ, അംഗമായ നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe