സ്വകാര്യ ബസ് സമരം പിൻവലിച്ചു; കൺസെഷനിൽ വിദ്യാർഥി സംഘടനകളുമായി ചർച്ചയെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ

news image
Jul 16, 2025, 1:07 pm GMT+0000 payyolionline.in

സ്വകാര്യ ബസ് ഉടമകള്‍ ജൂലൈ 22ന് നടത്താനിരുന്ന സമരം പിന്‍വലിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. വിദ്യാര്‍ഥി കണ്‍സെഷന്‍ വിഷയത്തില്‍ അടുത്തയാഴ്ച വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

 

ചർച്ചയിൽ 99 ശതമാനം കാര്യങ്ങളും പരിഹരിച്ചു. കണ്‍സെഷന്‍ ചാര്‍ജ് വര്‍ദ്ധനവിൽ വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തും. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവർക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഇക്കാര്യം ചര്‍ച്ചയില്‍ അറിയിച്ചു. പുതിയ പെര്‍മിറ്റുകള്‍ പുതിയ വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് മാത്രമാക്കുമെന്നും മന്ത്രി പറഞ്ഞു

കടലാസ് എഴുതിക്കൊടുക്കുന്ന പരിപാടി അവസാനിപ്പിക്കും. ബസുകള്‍ തമ്മിലുള്ള സമയക്രമം പാലിക്കണം. അത് തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചുവെന്നും മന്ത്രി അറിയിച്ചു..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe