കൊച്ചി : പൊലീസ് മര്‍ദ്ദനത്തില്‍ നീതി തേടി കൊച്ചിയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്. ജോലിക്കിടെ വിശ്രമിക്കുമ്പോഴാണ് കാക്കനാട് സ്വദേശി റെനീഷിനെ അന്നത്തെ ടൗൺ സിഐ പ്രതാപചന്ദ്രൻ അകാരണമായി ലാത്തി കൊണ്ട് അടിച്ചത്. 2 വർഷം മുൻപ് നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് റെനീഷ് പറയുന്നു.
രണ്ട് വര്ഷംമുന്പ് 2023 ഏപ്രില്‍ ഒന്നിന് ജോലിക്കിടെ എറണാകുളം നോര്‍ത്ത് പാലത്തിനടിയില്‍ വിശ്രമിക്കുകയായിരുന്ന കാക്കനാട് സ്വദേശി റെനീഷിനെയാണ് ഒരു കാരണവുമില്ലാതെ അന്നത്തെ ടൗണ്‍ സിഐ പ്രതാപചന്ദ്രന് ലാത്തികൊണ്ട് അടിക്കുകയും മുഖത്ത് മര്‍ദ്ദിക്കുകയും ചെയ്തത്. ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ റെനീഷ് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിനന്റ് അതോറിറ്റിക്കുമടക്കം പരാതി നല്‍കിയിട്ടും ഒരു നടപടിയുമെടുത്തിട്ടില്ല.