തിക്കോടി: വായനാദിനാചരണത്തിന്റെ ഭാഗമായി അറിവിന്റെ പുതിയ ലോകം തേടി തിക്കോടി മാപ്പിള എൽ.പി. സ്കൂളിലെ വിദ്യാർഥികൾ നേതാജി ഗ്രന്ഥാലയം സന്ദർശിച്ചു. ഗ്രന്ഥാലയത്തിലെത്തിയ കുട്ടികൾ പുസ്തകങ്ങൾ പരിചയപ്പെടുകയും, വായനാനുഭവങ്ങൾ പങ്കുവെച്ച് കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.
ലൈബ്രറി ഭാരവാഹികളായ രവീന്ദ്രൻ മാസ്റ്റർ, കൃഷ്ണൻ എം.കെ., ഷൈജ എന്നിവരും സ്കൂൾ എച്ച്.എം. സിന്ധു ടീച്ചറും വിദ്യാർഥികളുമായി സംവദിച്ചു.പുസ്തകങ്ങളെ അടുത്തറിയാനും വായനാലോകം വിപുലമാക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ സന്ദർശന പരിപാടിക്ക് സ്കൂൾ അധ്യാപകരായ ജിൻഷ, അക്ഷയ്, ഗോകുൽ എന്നിവർ നേതൃത്വം നൽകി.
