കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് (picture-in-picture mode) അവതരിപ്പിക്കാന്‍ മെറ്റ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മറ്റ് ആപ്പുകള്‍ മൊബൈലില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റ റീലുകള്‍ പോക്-അപ് വിന്‍ഡോയായി പ്രത്യക്ഷപ്പെടുന്ന ഫീച്ചറാണിത്. ഇത് മള്‍ട്ടിടാസ്കിംഗ് ഉറപ്പുനല്‍കുന്ന സൗകര്യമാണ്.ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ആപ്പിലേക്ക് പോകേണ്ടിവന്നാല്‍ എന്ത് ചെയ്യും? അതായത് അതിനിടെ ഒരു വാട്സ്ആപ്പ് മെസേജ് വായിക്കാനോ അല്ലെങ്കില്‍ ഫേസ്ബുക്ക് സ്ക്രോള്‍ ചെയ്യാനോ ഓണ്‍ലൈനായി മറ്റെന്തെങ്കിലും ചെയ്യാനോ പോകേണ്ടിവന്നാല്‍ ഇനി റീല്‍സ് മിസ്സാവില്ല. മറ്റ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചെറിയ ഫ്ലോട്ടിംഗ് വിന്‍ഡോയിലൂടെ കാണാന്‍ കഴിയുന്ന പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം അധികൃതര്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ് ടെക്ക്രഞ്ച്. ഇത് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് മള്‍ട്ടിടാക്സിംഗ് ഉറപ്പുവരുത്തും. ഈ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഫീച്ചര്‍ ചില ഉപഭോക്താക്കള്‍ക്കെങ്കിലും പരീക്ഷണത്തിനായി ലഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.വളരെയധികം ദൈര്‍ഘ്യമേറിയ റീലുകള്‍ പ്ലേ ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഗുണകരമാകും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിയുടെ തിരക്കിലാണെങ്കിലോ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുകയാണെങ്കിലോ സമയം പാഴാകാതെ റീല്‍ കാണാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമില്‍ ഇതാദ്യമാണെങ്കിലും ടിക്ടോക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഇതിനകം ശ്രദ്ധേയമാണ്. ഇന്‍സ്റ്റഗ്രാമിലേക്ക് ഈ സൗകര്യം വരുന്നതോടെ ക്രിയേറ്റര്‍മാരുടെ വീഡിയോകള്‍ക്ക് കൂടുതല്‍ വാച്ച്ടൈം ലഭിച്ചേക്കും.
വാട്സ്ആപ്പ് ചാറ്റിനിടെയും റീല്‍സുകള്‍ കാണാം, ഇന്‍സ്റ്റഗ്രാമില്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് വരുന്നു
Share the news :
Sep 4, 2025, 10:05 am GMT+0000
payyolionline.in
നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് ; കൈക്കൂലിയുമായി എക്സൈസ് ഇൻ ..
‘ദി കിംഗ് ഈസ് ബാക്ക്’; ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് മമ്മൂ ..
Related storeis
ഓവർട്ടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു, അമ്മയ്...
Jun 23, 2026, 5:54 am GMT+0000
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മു...
Feb 9, 2026, 3:39 am GMT+0000
കേരളത്തിലെ എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് സുപ്രീം കോടതിയുടെ ആ...
Jan 15, 2026, 3:34 pm GMT+0000
ചോക്ലേറ്റുമായി എട്ടാം ക്ലാസുകാരിയുടെ പിന്നാലെ ചെന്നു, നിരസിച്ചപ്പോൾ...
Jan 15, 2026, 2:34 pm GMT+0000
നടൻ ശ്രീനിവാസൻ അന്തരിച്ചു
Dec 20, 2025, 3:41 am GMT+0000
ഇന്നറിയാം, ജനവിധി; വോട്ടെണ്ണൽ രാവിലെ 8 മുതൽ, പ്രതീക്ഷയോടെ മുന്നണികൾ
Dec 13, 2025, 1:31 am GMT+0000
More from this section
സൗണ്ട് എൻജിനീയറിംഗ് മുതൽ ഡബ്ബിംഗ് വരെ; ഓഡിയോ പ്രൊഡക്ഷൻ കോഴ്സുമായി...
Oct 10, 2025, 10:49 am GMT+0000
റിലയൻസ് ജിയോ കുടുംബശ്രീയുമായി കൈകോർക്കുന്നു,ധാരണാ പത്രം ഒപ്പുവച്ചു,...
Oct 10, 2025, 10:02 am GMT+0000
ആശുപത്രിയിലെ ക്യാഷ് ലെസ്സ് ഇന്‍ഷുറന്‍സ് തടസ്സപ്പെട്ടാല്‍ എന്തുചെയ്യ...
Oct 7, 2025, 11:08 am GMT+0000
ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; ആക്രമണം വനവിഭവങ്ങൾ ശേഖരിക...
Oct 7, 2025, 10:12 am GMT+0000
സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്...
Oct 7, 2025, 8:47 am GMT+0000
ഭാഗ്യനമ്പർ ഇതാ…; തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പ് ഫലം
Oct 4, 2025, 9:01 am GMT+0000
ക്ലാസിൽ കുട്ടിയെ ശകാരിച്ചെന്ന്; വേദപാഠം അധ്യാപകന്റെ മുഖം കല്ലുകൊണ്ട...
Oct 3, 2025, 11:21 am GMT+0000
കേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അവഗണിക്കരുത്...
Oct 3, 2025, 10:55 am GMT+0000
ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ അമ്മയെ 17 കാ...
Oct 1, 2025, 11:15 am GMT+0000
വീടിന് സമീപം പതിയിരുന്ന് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചു, കുതറിയോട...
Oct 1, 2025, 9:40 am GMT+0000
ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം
Oct 1, 2025, 8:44 am GMT+0000
മലപ്പുറത്ത് മധ്യവയസ്കൻ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ; സുഹൃത്ത...
Sep 30, 2025, 6:40 am GMT+0000
സ്കൂള്‍ ഗ്രൗണ്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അസ്ഥികൂടം 30 വ...
Sep 21, 2025, 5:17 am GMT+0000
തൊണ്ടിമുതല്‍ കിട്ടിയില്ലെങ്കിലും ആളെ കിട്ടി; പേരാമ്പ്രയിൽ ബൈക്കിലെത...
Sep 16, 2025, 1:44 am GMT+0000
വിട്ടുകൊടുക്കാതെ കേരളം; വിലക്കയറ്റത്തോതിൽ 8-ാം മാസവും നമ്പർ വൺ, കേര...
Sep 13, 2025, 7:05 am GMT+0000
