യൂണിറ്റി റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും

news image
Aug 24, 2026, 11:03 am GMT+0000 payyolionline.in

പയ്യോളി : യൂണിറ്റി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. കെ. രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടികൾ സ്ഥാപക പ്രസിഡന്റ് കെ. പി. മഹമൂദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ശശീന്ദ്രൻ തരിപ്പയിൽ, എം. പി. നാരായണൻ, ഷാഹിദ പുറത്തൂട്ട്, എ. പി. ബാബു, കെ. റഹീം, ഡോ. മുഹമ്മദ് മുല്ലക്കാസ്, മുസ്തഫ മൗലവി, ശ്രീജ, മനോജ് തരിപ്പയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ-കായിക മത്സരങ്ങളും പരിപാടികളും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe