മധുരപലഹാരങ്ങളെന്ന പേരിൽ കൊടുത്തുവിട്ടത് ലഹരി; ലഹരിമാഫിയയുടെ കെണിയിൽപ്പെട്ട മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാർ സൗദി ജയിലിൽ

news image
Oct 28, 2026, 11:22 am GMT+0000 payyolionline.in

തൃശൂർ: ലഹരിമാഫിയയുടെ കെണിയിൽപ്പെട്ട മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ സൗദിയിൽ ജയിലിൽ. തൃശൂർ സ്വദേശി ഉമർ ഷെരീഫും ഏഴ് ബംഗാൾ സ്വദേശികളുമാണ് ജിദ്ദ വിമാനത്താവളത്തിൽ ലഹരി ഉത്പന്നങ്ങളുമായി പിടിയിലായത്. മധുരപലഹാരങ്ങളെന്ന പേരിൽ സുഹൃത്തുക്കൾ കൊടുത്തുവിട്ടത് ലഹരിയെന്നാണ് ഉമർ ഷെരീഫിന്റെ ബന്ധുക്കളുടെ ആരോപണം. തൃശൂർ സ്വദേശി ആഷിക് തങ്ങൾ , മലപ്പുറം സ്വദേശി അലി എന്നിവർക്കെതിരെയും പിടിയിലായ എട്ടുപേർക്കും വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദത്തിൽ കുടുംബത്തിന് ആശങ്ക.

പലസ്തീനിലേക്കും സുഡാനിലേക്കുമുള്ള മധുര പലഹാരങ്ങളാണന്ന് പറഞ്ഞാണ് ഇവരെ ലഹരി കടത്തിന് ഇരയാക്കിയത്. ഉമർ ഷെരീഫ് അടക്കമുള്ളവരുടെ മോചനത്തിനും നിയമ സഹായത്തിനുമായി ആഭ്യന്തരവകുപ്പിലും ഇന്ത്യൻ എംബസിയേയും സമീപിച്ചിരിക്കുകയാണ് ബന്ധുക്കൾ. തൃശ്ശൂർ കൊച്ചന്നൂർ സ്വദേശിയായ ഉമ്മർ ഷെരീഫിനെ അടുത്ത സുഹൃത്തായ അഷിക് തങ്ങളും മലപ്പുറം സ്വദേശി അലിയും ചേർന്ന് ചതിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത്.

വിസിറ്റിംഗ് വിസയിൽ ഒരു ലക്ഷം രൂപ മാസ ശമ്പളം ഉള്ള ജോലിയും ഉംമ്ര കർമങ്ങൾക്കായുള്ള ചെലവും വാഗ്ദാനം ചെയ്താണ് ഇവർ ഷെരീഫിനെ സൗദിയിലേക്ക് കൊണ്ടുപോകുന്നത്. കൊച്ചന്നൂരിൽ കോൺട്രാക്ട് ജോലികൾ ചെയ്തിരുന്ന ആഷിക്കിന്റെ ജോലിക്കാരാണ് ഷെരീഫിനൊപ്പം സൗദിയിൽ പിടിക്കപ്പെട്ട ഇതര സംസ്ഥാനക്കാർ. ഓഗസ്റ്റ് 9ന് കോയമ്പത്തൂരിൽ നിന്നും ഹൈദരാബാദ് വഴിയാണ് ഉമ്മർ ഷെരീഫും മറ്റുള്ളവരും ജിദ്ദയിൽ എത്തിയത്.

കോയമ്പത്തൂരിൽ വച്ചാണ് ഷെരീഫ് അടക്കമുള്ളവർക്ക് ആഷിക്കും അലിയും ചേർന്ന് ലഹരി മരുന്നു അടങ്ങിയ ബാഗേജുകൾ കൈമാറുന്നത്. പലസ്തീനിയിലേക്കും സുഡാനിലേക്കും ദുരിതമനുഭവിക്കുന്ന കുട്ടികൾക്കുള്ള മധുര പലഹാരങ്ങളാണ് എന്നായിരുന്നു പറഞ്ഞിരുന്നതെന്ന് ബന്ധുക്കൾ. ഓഗസ്റ്റ് 10 ന് ജിദ്ദയിൽ എത്തിയ ഷെരീഫും സുഹൃത്തുക്കളും പിടിയിലായി. ക്രിമിനൽ കോടതിയുടെ പരിഗണനയിലുള്ള കേസിൽ പ്രതികൾക്ക് വധശിക്ഷയും കനത്ത പിഴയും ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതോടെ ആശങ്കയിലാണ് ബന്ധുക്കൾ. സംഭവം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കടക്കം ഷെരീഫിന്റെ ബന്ധുക്കൾ പരാതി നൽകിയിരിക്കുകയാണ്കുടുംബം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe