മേലടി ഉപജില്ലാ ശാസ്ത്രോത്സവം:ഇരട്ട കിരീട നേട്ടവുമായി തുറയൂർ ജി.യു.പി സ്കൂൾ

news image
Oct 16, 2026, 4:24 pm GMT+0000 payyolionline.in

പയ്യോളി : മേലടി ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ യുപി വിഭാഗത്തിൽ തുറയൂർ ഗവൺമെന്റ് യുപി സ്കൂളിന് ഇരട്ടക്കിരീടം. സാമൂഹ്യശാസ്ത്ര മേളയിലും പ്രവർത്തിപരിചയ മേളയിലും ചാമ്പ്യൻഷിപ്പ് നേടിയാണ് സ്കൂൾ ഈ നേട്ടത്തിലേക്ക് എത്തിയത്.

മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ വി പ്രേമചന്ദ്രന്റെ അധ്യക്ഷതയിൽ ഇരിങ്ങത്ത് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അസീഫ പടന്നയിൽ ട്രോഫി വിതരണം ചെയ്തു. സ്കൂൾ പ്രധാനാ ധ്യാപകൻ ഇ ടി കെ ഇസ്മയിൽ, പിടിഎ പ്രസിഡന്റ് പി വി മുഹമ്മദ്, സ്കൂൾ ലീഡർ മുഹമ്മദ് റയ്യാൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് കിരീടവും പ്രശംസ പത്രവും ഏറ്റുവാങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe