തിക്കോടി: മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ശാസ്ത്ര പ്രവൃത്തിപരിചയ മേളയ്ക്ക് തുടക്കമായി. തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ അഡ്വ. പ്രവീൺ കുമാർ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ദാമോദരൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി. ഷീബ, മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രേമചന്ദ്രൻ, ബ്ലോക്ക് മെമ്പർമാരായ പി.പി. നിഷ, പി.പി. കുഞ്ഞമ്മദ്, തിക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി, വാർഡ് മെമ്പർ ശോഭ, മേലടി ബി.പി.സി രാജീവൻ കൊടലൂർ, എ.വി. ഷിബു, തിക്കോടിയൻ സ്മാരക ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സചിത്രൻ, പി.ടി.എ പ്രസിഡന്റ് വി. സുനിൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സജീവൻ കുഞ്ഞോത്ത്, പി. അനീഷ്, ആർ.പി. ശോഭിത്ത്, കെ. രമേശൻ, പി. ജനാർദ്ദനൻ, എം.കെ. ബൈജു, എം.കെ. പ്രേമൻ, മനോജ് എടവന, ബാബു പടിക്കൽ, രാജീവൻ മഠത്തിൽ, അനിൽ കരുവാണ്ടി, മജീദ് മന്ദത്ത്, പ്രദീപ് കണിയാറക്കൽ, പി.ടി. രമേശൻ, അനീഷ് പെരുമാൾപുരം എന്നിവർ ആശംസകൾ അർപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാ രാമചന്ദ്രൻ സ്വാഗതവും തൃക്കോട്ടൂർ എ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ ജി.പി. സുധീർ നന്ദിയും പറഞ്ഞു.
തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തുറയൂർ ജി.യു.പി സ്കൂൾ, ജി.ഡബ്ല്യു.യു.എൽ.പി സ്കൂൾ തുറയൂർ, ജംസ് എൽ.പി സ്കൂൾ തുറയൂർ, കെ.ജി.എം.എസ് സ്കൂൾ കൊഴുക്കല്ലൂർ എന്നീ കേന്ദ്രങ്ങളിലായി നടക്കുന്ന മേളയിൽ മൂവായിരത്തിലധികം വിദ്യാർത്ഥികളാണ് വിവിധ ഇനങ്ങളിലായി പങ്കെടുക്കുന്നത് .
