മഴയിൽ കുതിർന്ന് കേരളം; ഈ അഞ്ച് ജില്ലകളിൽ പെയ്യുക അതിതീവ്ര മഴ, അലേർട്ടുകൾ ഇങ്ങനെ

news image
May 25, 2025, 1:32 am GMT+0000 payyolionline.in

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. അഞ്ച് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് അലേർട്ട്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട്.

നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷക്കാലത്ത്, ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴയാണ് ലഭിക്കുന്നത്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

 

 

കോട്ടയം ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേർട്ടും, നാളെ റെഡ് അലേർഡും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചെങ്കിലും നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒന്നും പ്രവർത്തിക്കുന്നില്ല

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe